Wednesday, September 17, 2008

ഭഗവത്‌ ഗീത 2- 25-30

25. അവ്യക്തോയമചിന്ത്യോയ മവികാര്യോയമുച്യതേ
തസ്മാദേവം വിദിത്വൈനം നാനുശോചിതുമര്‍ഹസി

അയം അവ്യക്തഃ =ഇവന്‍ വ്യക്തനല്ലാത്തവനും
അചിന്ത്യഃ = ചിന്തിച്ചു മനസ്സിലാക്കുവന്‍ സാധിക്കാത്തവനും
അവികാര്യഃ = വികാരപ്പെടുത്തുവാന്‍ കഴിയാത്തവനും ആണ്‌

തസ്മാത്‌ =അതുകൊണ്ട്‌ ഏനം = ഇവനെ
ഏവം വിദിത്വാ = ഇങ്ങനെ അറിഞ്ഞിട്ട്‌

അനുശോചിതും (ത്വം) ന അര്‍ഹസി = ദുഃഖിക്കുവാന്‍ നീ അര്‍ഹനല്ല

സൂക്ഷ്മശരീരം , കാരണശരീരം എന്നിവയെ പരമാത്മാവാണെന്നു സംശയിക്കുവാതിരിക്കുവാനായി പറഞ്ഞിരിക്കുന്നു. കാണുന്നവന്‍ കാണപ്പെടുന്ന വസ്തുവില്‍ നിന്നും ഭിന്നനാണ്‌. കഷ്ടപ്പാട്‌ നേരിടുമ്പോള്‍ അതിന്‌ എന്തെങ്കിലും കര്‍മ്മവുമായി ബന്ധമുണ്ടെന്ന്‌ ഊഹിച്ചറിയാം. ശോകമോഹാദികള്‍ക്കു കാരനം അജ്ഞാനം ആണെന്‌ മനസ്സിലാക്കാം. അപ്പോല്‍ അജ്ഞാനം ചിന്തയ്ക്കു വിഷയമാണെന്നു വരുന്നു. അജ്ഞാനം തന്നെ ആണ്‌ കാരണ ശരീരം. എന്റെ സ്വരൂപം എന്താണെന്ന്‌ ഞാന്‍ അറിയുന്നില്ല എന്ന്‌ അജ്ഞാനത്തെ ആരറിയുന്നുവോ അവന്‍ - ചിന്തയ്ക്ക്‌ വിഷയമല്ല, അവന്‌ വികാരങ്ങളും ഉണ്ടാകുന്നില്ല എന്ന്‌.

26.
അഥ ചൈനം നിത്യജാതം നിത്യം വാ മന്യസേ മൃതം
തഥാപി ത്വം മഹാബാഹോ നൈനം ശോചിതുമര്‍ഹസി

അഥ = ഇനി ഒരുപക്ഷെ
ഏനം = ഇവനെ
നിത്യജാതം = നിയതമായ ജന്മമുള്ളവനും
നിത്യം വാ മൃതം = നിയതമായ മരണമുള്ളവനും
(ത്വം) മന്യസെ ച= നീ വിചാരിക്കുന്നു
തഥാപി = എന്നാല്‍ പോലും
മഹാബാഹോ = അല്ലയോ മഹാബാഹുവായ അര്‍ജ്ജുനാ
ഏനം = ഇവനെ കുറിച്ച്‌
ശോചിതും ന അര്‍ഹസി = ദുഃഖിക്കുവാന്‍ അര്‍ഹതയില്ല



27. ജാതസ്യ ഹി ധ്രുവോ മൃത്യുര്‍ധ്രുവ ജന്മ മൃതസ്യ ച
തസ്മാദപരിഹാര്യേര്‍ ത്ഥേ ന ത്വം ശോചിതുമര്‍ഹസി

ഹി= യാതൊന്നു ഹേതുവായി
ജാതസ്യ ധ്രുവം മൃത്യുഃ = ജനിച്ചവന്‌ മരണം ഉറപ്പാണ്‌
മൃതസ്യ ജന്മ ധ്രുവം = മരിച്ചവന്‌ ജനനവും ഉറപ്പാണ്‌
തസ്മാത്‌ = അതുകൊണ്ട്‌
അപരിഹാര്യേര്‍ഥേ = പരിഹരിക്കപ്പെടുവാന്‍ സാധിക്കാത്ത കാര്യത്തില്‍

ത്വം ശോചിതും ന അര്‍ഹസി= നീ വിഷമിക്കേണ്ട കാര്യമില്ല

28. അവ്യക്താദീനി ഭൂതാനി വ്യക്തമധ്യാനി ഭാരത
അവ്യക്ത നിധനാന്യേവ തത്ര കാ പരിദേവനാ

ഭൂതാനി = ഭൂതങ്ങള്‍ - ഉണ്ടായവകള്‍
അവ്യക്താദീനി, വ്യക്തമധ്യാനി , അവ്യക്തനിധനാനി ച= ആദിയും അന്തവും അവ്യക്തമായവയും അഥവാ അവ്യക്തത്തില്‍ നിന്നുണ്ടാകുന്നവയും അവ്യക്തത്തില്‍ വിലയിക്കുന്നവയും, മധ്യത്തില്‍ മാത്രം വ്യക്തതയുള്ളവയും ആണ്‌.

തത്ര =അതില്‍
കാ പരിദേവനാ = വിഷമത്തിനെന്തു കാര്യം?

29. ആശ്ചര്യവത്‌ പശ്യതി കശ്ചിദേനം
ആശ്ചര്യവത്‌ വദതി തഥൈവ ചാന്യഃ
ആശ്ചര്യവച്ചൈനമന്യഃ ശൃണോതി
ശ്രുത്വാപ്യേനം വേദേ ന ചൈവ കശ്ചിത്‌
കശ്ചിത്‌ = ഒരുവന്‍
ഏനം = ആത്മാവിനെ
ആശ്ചര്യവത്‌ പശ്യതി = ആശ്ചര്യമെന്നതുപോലെ കാണുന്നു

അന്യഃ ആശ്ചര്യവത്‌ വദതി = മറ്റൊരുവന്‍ ആശ്ചര്യമെന്നതുപോലെ പറയുന്നു

അന്യഃ ആശ്ചര്യവത്‌ ശൃണോതി = മറ്റൊരുവന്‍ ആശ്ചര്യമെന്നതുപോലെ കേള്‍ക്കുന്നു

ശ്രുത്വാ അപി ഏനം ന വേദ ച = കേട്ടിരുന്നാലും ഇവനെ അറിയുന്നതുമില്ല.

ആത്മാവ്‌ എന്ന തത്വത്തെ കുറിച്ച്‌ പലതരത്തിലും , കേള്‍ക്കുകയു , പറയുകയും കാണുകയും ചെയ്യുന്നുണ്ടെങ്കിലും ശരിയായ തത്വത്തെ അറിഞ്ഞവര്‍ ദുര്‍ല്ലഭം എനു ചുരുക്കം.

30 ദേഹീ നിത്യമവധ്യോയം ദേഹേ സര്‍വസ്യ ഭാരത
തസ്മാത്‌ സര്‍വാണി ഭൂതാനി ന ത്വം ശോചിതുമര്‍ഹസി

ദേഹേ അയം ദേഹീ = ദേഹത്തില്‍ ദേവനായ ഇവന്‍
അവദ്ധ്യഃ = വധിക്കപ്പെടുവാന്‍ കഴിയുന്നവനല്ല
തസ്മാത്‌ = അതിനാല്‍
സര്‍വാണി ഭൂതാനി ശോചിതും ത്വം ന അര്‍ഹസി = എല്ലാ ദേഹങ്ങളെ കുറിച്ച്‌ വ്യസനിക്കുവാന്‍ നീ അര്‍ഹനല്ല

3 comments:

ഭൂമിപുത്രി said...

മാതൃഭൂമി പത്രത്തിൽ ഇന്നലെ മുതൽ സി.രാധാകൃഷ്ണൻ ഒരു കോളം തുടങ്ങിയിട്ടുണ്ട്.
മാഷ് കണ്ടിരുന്നോ?
ഇ-പേപ്പർ ഉണ്ടല്ലൊ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പത്രം തുറന്നാല്‍ കാണുന്ന സുന്ദരവാര്‍ത്തകള്‍ കാണുവാനും സഹിക്കുവാനും ഉള്ള ശേഷി കുറയുന്നു എന്നൊരു സംശയം തോന്നി പത്തു പതിനഞ്ചു കൊല്ലം മുമ്പ്‌ ആ പരിപാടി അങ്ങു നിര്‍ത്തിയതാണ്‌.
കാരണം കണ്ടാല്‍ പ്രതികരിക്കണം എന്നു തോന്നും , പ്രതികരിക്കുവാന്‍ പോയാല്‍ നമ്മുടെ അന്നം മുട്ടും- പിള്ളേര്‍ പട്ടിണിയാകും. ഈ ലോകം കഴുതകളുടെ ആണ്‌ കുറേ കടുവകളുടെയും.

പണ്ടൊക്കെ സിംഹമുണ്ടായിരുന്നു അതായിരുന്നു ദേശീയമൃഗവും. നാണമില്ലാത്ത കടുയെ ദേശീയമൃഗവുമാക്കിയില്ലെ?

അനില്‍@ബ്ലോഗ് // anil said...

പണിക്കര്‍ സാര്‍,
ആരൊടാണീ രോഷം?
:)