Thursday, November 20, 2008

ഭഗവത്‌ ഗീത 2 - 47

47. കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന
മാ കര്‍മ്മ ഫലഹേതുര്‍ഭൂ മാ തേ സംഗോസ്ത്വകര്‍മ്മണി

തേ കര്‍മ്മണി ഏവ അധികാരഃ= നിനക്ക്‌ കര്‍മ്മത്തില്‍ മാത്രമാണധികാരം.
ഫലേഷു കദാചന മാ അധികാരഃ = ഫലങ്ങളില്‍ ഒരുകാലത്തും അധികാരം ഉണ്ടാകരുത്‌.
കര്‍മ്മഫലഹേതുഃ മാ ഭൂ = കര്‍മ്മഫലത്തിനു ഹേതുവായിട്ടും നീ ഭവിക്കരുത്‌.
അകര്‍മ്മണി സംഗഃ തേ മാ അസ്തു= അകര്‍മ്മത്തില്‍ സംഗവും നിനക്ക്‌ ഉണ്ടാകരുത്‌.

കത്തിച്ചു വച്ച ദീപത്തിനു മുകളില്‍ കൈ കാണിച്ചാല്‍ പൊള്ളും. അത്‌ നാം നല്ല തണുപ്പു കിട്ടണം എന്നു വിചാരിച്ചായാലും പൊള്ളുകയേ ഉള്ളു. അപ്പോള്‍, ചെയ്യുന്ന കര്‍മ്മത്തിനനുസരിച്ചുള്ള ഫലം നാം ആശിച്ചാലും ഇല്ലെങ്കിലും ലഭിക്കും. പിന്നെ ആ ഫലം നമ്മുടെ ആത്മാവിനെ സ്പര്‍ശിക്കുന്നോ ഇല്ലയോ എന്നു മാത്രമേ ഉള്ളു പ്രശ്നം.

ഇതിന്റെ താല്‍പര്യവും ശ്രീ പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍ അവര്‍കളുടെ വാക്യം തന്നെ എഴുതാം
"ബ്രഹ്മജ്ഞാനി മാത്രമാണ്‌ സര്‍വകര്‍മ്മസന്യാസത്തിനര്‍ഹന്‍. നിനക്കു ശോകമോഹാദിസംസാരധര്‍മ്മങ്ങള്‍ ഉള്ളതായിട്ടു കാണപ്പെടുന്നതിനാല്‍ സര്‍വകര്‍മ്മസന്യാസത്തിനുള്ള യോഗ്യത സിദ്ധിച്ചിട്ടില്ല.അതുകൊണ്ട്‌ ചിത്തശുദ്ധിയ്ക്കു കാരണമായിരിക്കുന്ന സ്വധര്‍മ്മം ഫലകാംക്ഷ കൂടാതെ നടത്തണം എന്നുപദേശിക്കുന്നു. ഹെ അര്‍ജ്ജുന നിനക്കു ശ്രുതിസ്മൃതികളാല്‍ നിശ്ചയിക്കപ്പെട്ട നിത്യനൈമിത്തികകര്‍മ്മങ്ങളില്‍ തന്നെയാകുന്നു അധികാരം. ഫലകാംക്ഷ കൂടാതെ അവ നടത്തണം. അതുകൊണ്ട്‌ ചിത്തശുദ്ധിയും തദ്വാരാ ജ്ഞാനവും ലഭിക്കും. തദനന്തരം സര്‍വകര്‍മ്മസന്യാസയോഗ്യതയുണ്ടാകും അതുവരെ സ്വധര്‍മ്മം ചെയ്യണം. ഫലം കാംക്ഷിക്കരുതെന്നതില്‍ തന്നെ നിഷ്കര്‍ഷയുണ്ടാകണം. ഫലശൂന്യമായകര്‍മ്മമേ വേണ്ടെന്നും വയ്ക്കരുത്‌. ഫലകാംക്ഷയുണ്ടായാല്‍ സ്വര്‍ഗ്ഗാദിപ്രാപ്തിയുണ്ടാകും, പുനര്‍ജ്ജന്മത്തിനും കാരണമാകും. വൃക്ഷത്തില്‍ നിന്നും വിത്ത്‌ വിത്തില്‍ നിന്നും വൃക്ഷം ഇങ്ങനെ അവധിയില്ലാത്ത ജനനമരണങ്ങള്‍ക്കിടവരും. ഈശ്വരാരാധനരൂപമായ കര്‍മ്മം പുനര്‍ജ്ജന്മകാരണമാകുകയില്ല എന്നു സാരം"

15 comments:

B Shihab said...

നന്ദി,

നിസ്സഹായന്‍ said...

ഫലം ഇഛ്ചിക്കാതെ ഒരാള്‍ക്ക് എങ്ങനെ കര്‍മ്മം അനുഷ്ഠിക്കാനാവും ?.ഭഗവത്ഗീത മുഴുവന്‍ ഇതുപോലുള്ള അസംബന്ധങ്ങളാണ് .താങ്കളുടെ ഭാരതീയ ഹൈന്ദവചരിത്രത്തില്‍ നിഷ്കാമകര്‍മ്മം അനുഷ്ഠിച്ച ഒരു കഥാപാത്രത്തെ കാണിച്ചുതരാമോ ?അസാധ്യമായ കാര്യങ്ങള്‍, സര്‍വ്വ കാമപൂര്‍ത്തി കൈവരിച്ചുകഴിയുമ്പോള്‍,നിഷ്കാമകര്‍മ്മം ചെയ്യുന്നു എന്ന നാട്യത്തില്‍ ധര്‍മ്മോപദേശം ചെയ്യുക എന്നതാണ് സര്‍വ്വ ആത്മീയ പ്രത്യയശാസ്ത്രങ്ങളുടേയും നിഗൂഢ തന്ത്രം !

Anonymous said...

ഫലം ആഗ്രഹിക്കാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ ആണ് ശാന്തിയും സമാധാനവും നല്‍കുക.. അല്ലാത്തവ ഫലം ആഗ്രഹിച്ചു അധര്‍മ്മര്‍ത്തിലേക്ക് മനുഷ്യനെ നയിക്കും..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നിസ്സഹായന്‍ ജിയുടെ കമന്റ്‌ കണ്ടു.

ഭഗവത്‌ ഗീത മുഴുവന്‍ അസംബന്ധം ആണ്‌ എന്നതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാട്‌ അല്ലെ. അതിനെ കുറിച്ചു തര്‍ക്കിക്കുന്നതില്‍ അര്‍ത്ഥമില്ല്ല . കാരണം താങ്കള്‍ക്ക്‌ സംബന്ധമായി തോന്നുന്നവ ചിലപ്പോള്‍ എനിക്ക്‌ അസംബന്ധം എന്നു തോന്നാം , മറിച്ചും. നാം രണ്ടു പേരും അങ്ങനെ അവസാനം വരെ പറഞ്ഞു കൊണ്ടിരിക്കും അത്രയല്ലേ അതിനു ഫലമുണ്ടാകൂ?

എന്നാല്‍ കര്‍മ്മഫലത്തെ കുറിച്ചുള്ള കമന്റിന്‌ എനിക്കറിയാവുന്നതു പറയാം.

മനുഷ്യജന്മം ലഭിക്കുന്നതിനു മുമ്പ്‌ വളരെ അധികം യോനികളില്‍ കൂടികടന്നു വരേണ്ടിയിരിക്കുന്നു എന്നു ഹിന്ദു തത്വശാസ്ത്രം പറയുന്നു. അതായത്‌ ബോധം വളരെ കുറഞ്ഞ ജന്മങ്ങളില്‍ നിന്നും ഉയര്‍ന്നുയര്‍ന്ന്‌ നിലവിലുള്ള ഏറ്റവും ബോധമുള്ള ജന്തുവായി പരിണമിച്ചു എന്നു വേണമെങ്കില്‍ അര്‍ത്ഥമാക്കാം.

ഇപ്പോള്‍ പറയണം - "പണിക്കര്‍ പറഞ്ഞു ഭഗവത്‌ ഗീതയില്‍ ഡാര്‍വിന്റെ പരിണാമം ഉണ്ടെന്ന്‌ " എന്ന്‌ അതുകേട്ട്‌ തുള്ളാനും ധാരാളം പേര്‍ കാണും.

നാം ഏതു നിലയില്‍ എത്തിയാലും അതിനും മുകളില്‍ ഉള്ള നിലയിലെത്തുവാന്‍ പരിശ്രമിക്കണം എന്നത്‌ സാമാന്യ നിയമം.

ഇന്നു കാണുന്ന ഭൗതിക നിലകളില്‍ ഒന്നില്‍ നിന്നു പോലും ആത്യന്തികമായ മാനസിക സൗഖ്യം ലഭിക്കുകയില്ല എന്നുള്ളത്‌ വെറും പരമാര്‍ത്ഥം.

അപ്പോള്‍ അതിനുള്ള ഒരുപായം ആയി ആദ്ധ്യാത്മികതയെ ആശ്രയിക്കാം എന്നു ഭാരതീയതത്വശാസ്ത്രം.

ഭാരതീയതത്വശാസ്ത്രത്തില്‍ ദുഃഖം നാശം ഇവയുണ്ടാകുന്ന വഴി പടിപടിയായി പറയുന്നത്‌ ഗീതയില്‍ തന്നെ ഉണ്ട്‌.

അതിന്റെ ഏറ്റവും അടിത്തട്ടിലുള്ള കാരണം ആണ്‌ "സംഗം, കാമം" എന്നിവ.

"സംഗാല്‍ സഞ്ജായതേ കാമഃ
കാമാത്‌ ക്രോധോഭിജായതേ"-- എന്നു തുടങ്ങി ഗീത ഇതിനെ വളരെ നിഷ്കൃഷ്ടമായി വിശദീകരിക്കുന്നു.

അപ്പോള്‍ ഏറ്റവും അടിയിലുള്ള മൂലകാരണത്തെ ഒഴിവാക്കിയാല്‍, ആത്യന്തികലക്ഷ്യം പ്രാപ്യമാണെന്നു നമുക്കറിയാം.

അതുകൊണ്ട്‌ "എനിക്ക്‌ വേണം" എന്നുള്ള തോന്നല്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുക.

ജീവിച്ചിരിക്കുവാന്‍ ആഹാരം കഴിക്കണം. എന്നാല്‍ ആ ആഹാരമായി എന്നും ചിക്കന്‍ ബിരിയാണി തന്നെ വേണം എന്നില്ല. ജീവന്‍ നിലനിര്‍ത്തുവാന്‍ , തനിക്കു ലഭിക്കുന്ന ആഹാരം തൃപ്തിയോടൂ കൂടി സ്വീകരിക്കണം അത്ര മാത്രം.

ആ തൃപ്തി സ്വാംശീകരിക്കുവാനുള്ള ഉപദേശം ആണ്‌ മേല്‍പ്പറഞ്ഞ ശ്ലോകത്തിന്റെ കാതല്‍

ചന്തു said...

ഭഗവത്ഗീതയില്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വാക്യങ്ങളാണിവ.
അതു കൊണ്ടുതന്നെ കമന്റ് ഇടാതെ പോകാനാകില്ല.
@നിസ്സഹാ‍യന്‍.
പറയേണ്ടത് എന്നെക്കാള്‍ വിവരമുള്ളവറ് വിശദമായിതന്നെ പറഞ്ഞു.
എങ്കിലും പറഞ്ഞുകൊള്ളട്ടെ.
ഭഗവത് ഗീതമുഴുവന്‍ താങ്കള്‍ വായിച്ചിട്ടാണോ ഈ പറയുന്നത്.

അശാന്തം said...

ഇപ്പോള്‍ പറയണം - "പണിക്കര്‍ പറഞ്ഞു ഭഗവത്‌ ഗീതയില്‍ ഡാര്‍വിന്റെ പരിണാമം ഉണ്ടെന്ന്‌ ". അത് വേണ്ടായിരുന്നില്ലേ?
കമന്റിന്റെ ഫലം നോക്കിപ്പോയോ പണിക്കര് എന്നൊരു സംശയം‍?
ബാക്കി കേമം!

Sureshkumar Punjhayil said...

:)
Ashamsakal...!!!

Unknown said...

Nissahayan's coment looks like a rubbish!!! What a foolish life he is leading..Completely of negetive....

അഭിലാഷ് ആര്യ said...

ഞാന്‍ ശരീരമല്ല ആത്മാവാണെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞ ഒരാള്‍ക്കുമാത്രമെ, ആത്മീയ വിഷയത്തില്‍ ശരീയായ രീതിയില്‍ മനനം ചെയ്യാന്‍ കഴിയൂ... ചാകുന്നതിനു മുമ്പ് ചുടുകാടുകാണണം. എന്റെയെന്ന ബോധത്തില്‍ നിന്ന് ഞാന്‍ എന്ന ബോധത്തില്‍ എത്തണം തുടര്‍ന് എനിക്ക് എന്ന ബോധത്തില്‍ എത്തണം അപ്പോള്‍ മാത്രമെ, ഇതില്‍ ഒന്നാം ക്ലാസ്സെങ്കിലും ആകൂ....

അഭിലാഷ് ആര്യ said...

ഡോക്ടറെ, അങ്ങേയ്ക്ക് അറിയുമോ?
ഭഗവത് ഗീതയില്‍ പ്രക്ഷിപ്തം ഉള്ളത്,
ശരിയായ ഗീതാപഠനത്തിന് അങ്ങ് തയ്യാറാണെങ്കില്‍ നിലവിലെ എല്ലാ ഗീതാ എഡിഷണുകളും വാങ്ങി ഒരു വിശകലനം നടത്തുന്നത് നന്നായിരിക്കും.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ബ്ലോഗറിന്റെ അസുഖകാലത്തു വന്ന ഒരു കമന്റാണ്‌ താഴെ
----
"


10. അഭിലാഷ് ആര്യ has left a new comment on your post "ഭഗവത് ഗീത 2 - 47":

ഞാന് ശരീരമല്ല ആത്മാവാണെന്ന് ഉറപ്പിക്കാന് കഴിഞ്ഞ ഒരാള്ക്കുമാത്രമെ, ആത്മീയ വിഷയത്തില് ശരീയായ രീതിയില് മനനം ചെയ്യാന് കഴിയൂ... ചാകുന്നതിനു മുമ്പ് ചുടുകാടുകാണണം. എന്റെയെന്ന ബോധത്തില് നിന്ന് ഞാന് എന്ന ബോധത്തില് എത്തണം തുടര്ന് എനിക്ക് എന്ന ബോധത്തില് എത്തണം അപ്പോള് മാത്രമെ, ഇതില് ഒന്നാം ക്ലാസ്സെങ്കിലും ആകൂ....



Posted by അഭിലാഷ് ആര്യ to ശ്രീമദ്‌ ഭഗവത്‌ ഗീത at May 12, 2011 5:36 AM
"

ഇനി ബാക്കി അതു കഴിഞ്ഞിട്ടെഴുതാം അല്ലെ?
:)

ഞാന്‍ പുണ്യവാളന്‍ said...

aashamsakal

ഞാന്‍ പുണ്യവാളന്‍ said...

ENTHA SAARE NEW POST ONNUM KANUNILALLO ...... ALLAM MATHIYAKKIYO

രജീഷ് said...

ആശംസഗല്‍

രജീഷ് said...

അഭിലാഷിന്റെ കമെന്റ്റ്‌ എനികെ ഇഷ്ടപെട്.ഞാന്‍ ശരീരമല്ല ആത്മാവാണെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞ ഒരാള്‍ക്കുമാത്രമെ, ആത്മീയ വിഷയത്തില്‍ ശരീയായ രീതിയില്‍ മനനം ചെയ്യാന്‍ കഴിയൂ.