Saturday, May 12, 2007

അദ്ധ്യായം ഒന്ന്‌-1

ശ്രീമദ്‌ ഭഗവത്‌ ഗീത എല്ല ആളുകളുടെയും ഉപയോഗത്തിന്‌ ഉപകരിക്കട്ടെ എന്നു കരുതി ഒരു എളിയ ശ്രമം.
തെറ്റുകുറ്റങ്ങള്‍ ചൂണ്ടി കാണിച്ച്‌, നേര്‍വഴിക്കു നയിക്കുവാന്‍ പണ്ഡിതന്മാരോട്‌ അപേക്ഷ.
ഒന്നോ രണ്ടോ വീതം ശ്ലോകങ്ങള്‍ വ്യാഖ്യാനസഹിതം പോസ്റ്റ്‌ ചെയ്യാന്‍ ആണ്‌ ഉദ്ദേശം. അധികം ഒരുമിച്ച്‌ പബ്ലിഷ്‌ ചെയ്താല്‍ ഇടസമയത്ത്‌ വായിക്കുനവര്‍ക്ക്‌ ബുദ്ധിമുട്ടാകും എന്നു തോന്നിയിട്ടാണ്‌ ഇങ്ങനെ ചെയ്യുന്നത്‌.
ഓം ശ്രീകൃഷ്ണായ പരബ്രഹ്മണേ നമഃ
അദ്ധ്യായം ഒന്ന്‌
1. ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ
മാമകാഃ പഅണ്ഡവാശ്ചൈവ കിമകുര്‍വത സഞ്ജയ
ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ = ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തില്‍
യുയുത്സവഃ = യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നവരായി
സമവേതാഃ = സംഘം ചേര്‍ന്ന
മാമകാഃ = എന്റെ ബന്ധുക്കളും
പാണ്ഡവാഃ ച = പാണ്ഡവന്മാരും
കിം അകുര്‍വത = എന്തു ചെയ്തു
സഞ്ജയ = അല്ലയോ സഞ്ജയാ
ഇവിടെ യുദ്ധസന്നദ്ധരായി യുദ്ധഭൂമിയില്‍ എത്തിയ സൈനികര്‍ എന്തു ചെയ്തു എന്ന ചോദ്യം ശ്രദ്ധിച്ചോ? അവര്‍ യുദ്ധം ചെയ്യാനല്ലേ വന്നത്‌ അപ്പോള്‍ യുദ്ധം അല്ലാതെ മറ്റ്‌ എന്താ ചെയ്യുക. അതായത്‌ ഈ ചോദ്യം ഒരു അസ്ഥാനത്തേ ചോദ്യമാണോ? ശരിക്കു ചോദിക്കുകയാണെങ്കില്‍ എങ്ങനെയാണ്‌ യുദ്ധം ചെയ്തത്‌ എന്നായിരുന്നില്ലേ വേണ്ടത്‌? നമുക്ക്‌ ഈ ചോദ്യത്തിനു പിന്നിലുള്ള താല്‍പര്യത്തെ ഒന്നു നോക്കാം.
യുധിഷ്ഠിരാദികള്‍ വന്നു നോക്കുമ്പോള്‍ എതിരാളികളായി ഭീഷ്മര്‍, ദ്രോണര്‍ തുടങ്ങിയ മഹാരഥന്മാരെ കാണുമ്പോള്‍ അവര്‍ക്ക്‌ ഭയത്റ്റ്‌ഹിനവകാശമുണ്ട്‌. കുരുക്ഷേത്രം ധര്‍മ്മത്തെ അഭിവൃദ്ധിപ്പെടുത്തുന്ന സ്ഥലമാണ്‌ -" യദനു കുരുക്ഷേത്രം ദേവാനാം ദേവയജനം സര്‍വേഷാം ഭൂതാനാം ബ്രഹ്മസദനം " (എന്ന്‌ ബൃഹസ്പതിവചനം) അവിടെ നിന്നും ധര്‍മ്മശ്രദ്ധയുള്ള യുധിഷ്ടിരാദികള്‍ യുദ്ധം വേണ്ടെന്നു വച്ചു മടങ്ങി പോയോ ( എങ്കില്‍ തന്റെ മക്കാള്‍ക്ക്‌ യുദ്ധം കൂടാതെ തന്നെ രാജ്യം കിട്ടി എന്ന സന്തോഷം)
അഥവാ ആ ഭൂമിയുടെ മാഹാത്മ്യത്താല്‍ മനം മാറി തന്റെ മക്കള്‍ പകുതി രാജ്യം യുധിഷ്ഠിരാദികള്‍ക്കു കൊടുത്തോ? എന്ന സംഭ്രമം. ഇതൊക്കെ ആണ്‌ ഈ ചോദ്യത്തിന്റെ കാരണം. മാമകാ എന്നും പാണ്ഡവാഃ എന്ന പദങ്ങള്‍ ഉപയോഗിച്ച്‌ തന്റേതായ ബന്ധുക്കളോടൂല്‍ള്ള മമതയും പാണ്ഡവന്മാരോടുള്ള കൂറില്ലായ്മയും സൂചിപ്പിക്കുന്നു.

17 comments:

indiaheritage said...
This comment has been removed by the author.
indiaheritage said...

ശ്രീമദ്‌ ഭഗവത്‌ ഗീത എല്ല ആളുകളുടെയും ഉപയോഗത്തിന്‌ ഉപകരിക്കട്ടെ എന്നു കരുതി ഒരു എളിയ ശ്രമം.
തെറ്റുകുറ്റങ്ങള്‍ ചൂണ്ടി കാണിച്ച്‌, നേര്‍വഴിക്കു നയിക്കുവാന്‍ പണ്ഡിതന്മാരോട്‌ അപേക്ഷ.
ഒന്നോ രണ്ടോ വീതം ശ്ലോകങ്ങള്‍ വ്യാഖ്യാനസഹിതം പോസ്റ്റ്‌ ചെയ്യാന്‍ ആണ്‌ ഉദ്ദേശം. അധികം ഒരുമിച്ച്‌ പബ്ലിഷ്‌ ചെയ്താല്‍ ഇടസമയത്ത്‌ വായിക്കുനവര്‍ക്ക്‌ ബുദ്ധിമുട്ടാകും എന്നു തോന്നിയിട്ടാണ്‌ ഇങ്ങനെ ചെയ്യുന്നത്‌

അപ്പൂസ് said...

ഈ ഉദ്യമത്തിനു നന്ദി പണിക്കര്‍ സാര്‍.
എല്ലാ ഭാവുകങ്ങളും..

ആവനാഴി said...

പണിക്കര്‍ സാറെ,

അങ്ങയുടെ ഈ ഉദ്യമം വളരെ ശ്ലാഖനീയമാണ്. വളരെ നന്നായിരിക്കുന്നു.

തുടരൂ.

സസ്നേഹം
ആവനാഴി

അപ്പു said...

നല്ല ഉദ്യമം പണിക്കരേ... തുടരുക.

വക്കാരിമഷ്‌ടാ said...

പണിക്കര്‍ മാഷേ, പശ്ചാത്തലവും കൂടി വിവരിക്കുമോ? വായിച്ചപ്പോള്‍ ആദ്യം ഒരു സ്ഥലജലവിഭ്രാന്തി.

നല്ല ഉദ്യമം, നന്ദി.

indiaheritage said...

വക്കാരിജീ,
ഭഗവത്‌ ഗീത എന്നാത്‌` ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആര്‍ജ്ജുനനോട്‌ ചില കാര്യങ്ങള്‍ പറഞ്ഞതാണ്‌ അതിന്‌ ഒരു സന്ദര്‍ഭമായി മഹാഭാരത യുദ്ധമുണ്ടായി. ആ യുദ്ധത്തില്‍ രണ്ടു സേനകള്‍ തമ്മില്‍ അഭിമുഖമായി നില്‍ക്കുന്നസന്ദര്‍ഭവും അവിടെ ഭഗവാന്‍ ഉപദേശം തുടങ്ങുന്നതിനു മുമ്പുമുള്ള ഭാഗമാണ്‌ ഗീതയിലെ ഒന്നാമധ്യായവും രണ്ടാമദ്ധ്യായത്തിലെ ആദ്യത്തെ 10 ശ്ലോകവും. ആചാര്യ ശ്രീശങ്കരന്‍ രണ്ടാമദ്ധ്യയത്തിലെ 11 ആം ശ്ലോകം മുതലായാണ്‌ ഗീതയേ അംഗീകരിക്കുന്നത്‌ എന്നു വിദഗ്ദ്ധമതം.
അപ്പോള്‍ അര്‍ജ്‌ജുനന്‌ മാനസിക പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതും മറ്റും ആയ ഉപോദ്ഘാതമായി ഇപ്പോള്‍ പറയുന്നതിനെ കരുതിയാല്‍ മതി.
കുരുക്ഷേത്രയുദ്ധത്തിന്റെ പഛാത്തലം മഹാഭാരതത്തില്‍ നിന്നു തന്നെ വ്യക്തമല്ലേ അത്‌ ഇനിയും വിവരിക്കണമെന്നാണോ ഉദ്ദേശിച്ചത്‌?

Dinkan-ഡിങ്കന്‍ said...

<>സമവേതാ യുയുത്സവഃ<> എന്നു കണ്ടു

ഒരു സംശയം ചൊദിച്ചോട്ടെ മാഷേ?
യുദ്ധം തുടങ്ങും മുന്നേ യുധിഷ്ഠിരന്‍ നടുക്ക് ചെന്ന് “ഡേയ് ദുര്യോധനന്റെ കൂടെ കൂടി ചാവാന്‍ പോണോരെ, ആര്‍ക്കെങ്കിലും ഞങ്ങടെ കൂടെ കൂടാന്‍ തയ്യറുന്റെങ്കില്‍ വരിന്‍ ഗഡീസ്” എന്ന് പറഞ്ഞപ്പോള്‍ ഒരുത്തന്‍ കൂറ് മാറീല്ലേ? അവന്റെ പേരും “യുയുത്സു” എന്നല്ലേ?

“കണ്ണുപൊട്ടന് പിണ്ഡം വെയ്ക്കാന്‍ ഇവനേ കാണൂ” എന്ന് പറഞ്ഞ ആ ധൃതരാഷ്ട്ര-ദാസീ പുത്രന്‍

kaithamullu : കൈതമുള്ള് said...

നല്ല ഉദ്യമം.
ആശംസകള്‍!

അഗ്രജന്‍ said...

വളരെ നല്ല ഉദ്യമം

ഇതുപോലെ ചെറിയ ഭാഗങ്ങളായി ചെയ്യുന്നത് തന്നെയായിരിക്കും വായിക്കാന്‍ സൌകര്യപ്രദം.

ഭാവുകങ്ങള്‍

chithrakaranചിത്രകാരന്‍ said...

ഇത്രയും ഗീതാവ്യാഖ്യാനങ്ങള്‍ നിലവിലിരിക്കെ ഇനിയും ഗീതവ്യാഖ്യാനിച്ച്‌ സമയം നഷ്ടപ്പെടുത്താനുള്ള താങ്കളുടെ തീരുമാനം ഗുണകരമല്ലെങ്കിലും(ചര്‍വ്വിത ചര്‍വണം)
,താങ്കളുടെ മനസുഖത്തിന്‌ ആവശ്യമായതു ചെയ്യുക. ഭാവുകങ്ങള്‍ !!

indiaheritage said...

ഡിങ്കന്‍ ജീ,
അതു ശരിയാണ്‌. പക്ഷേ ഇവിടെ യുദ്ധം ചെയ്യാന്‍ ഇച്ഛിക്കുന്നവര്‍ എന്ന അര്‍ഥത്തിലാണ്‌.
അപ്പോള്‍ ഇതും ഒരു നല്ല തകൃതിയായി മുന്നോട്ട്യു പോകും എന്നു പ്രതീക്ഷിക്കാം അല്ലേ? ഞാന്‍ കുറച്ചു തക്കാളിരസമൊക്കെ നല്ലവണ്ണം കഴിച്ചിട്ടിരിക്കണം എന്നു സാരം.
21 ശ്ലോകം വരെ കഴിഞ്ഞു .
അഗ്രജന്‍ ജീ, കൈതമുള്ള്‌
നല്ല വാക്കുകള്‍ക്‌ നന്ദി.

Dinkan-ഡിങ്കന്‍ said...

ഡിങ്കന്‍ ജീ എന്നതിലേ ജീ വേണ്ടാ ട്ടോ. അത്രയ്ക്കുള്ളതൊന്നും ഇല്ല. പഠിക്കാനും സംശയം ചൊദിക്കാനും ആയാണ് ഇവിടെ വരുന്നത്. പ്ലീസ് കളിയാക്കരുത്. സംസ്കൃതം ഒന്നും സത്യായിട്ടും അറിയില്ല (ചില ശ്ലോകങ്ങള് ശ്രദ്ധിച്ചിട്ടുണ്ട് അത്രമാത്രം). പണ്ടെപ്പോഴോ ഗീതാ ക്ലാസില് പോയി.
അവിടെ ഗീതയിലുള്ളത് പറയാതെ “കുട്ടികള് അച്ചടക്കം ഉള്ളൊരായിരിക്കണം, മരിച്ചാല്‍ നരകത്തില്‍ എണ്ണേല് വറുക്കും, നൂല്‍പ്പാലത്തില് നടത്തും” എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചപ്പോള്‍ “നൈനം ചിന്തതി ശസ്ത്രാണീ...മാരുതഹ. ആയുധം,തീ,ക്ലേശങ്ങള്‍,കാറ്റ് എന്നിവയ്ക്ക് ഒരു ചുക്കും ചുണ്ണാമ്പും ആത്മാവിനെ ചെയ്യാന്‍ പറ്റില്ലല്ലോ? മരിച്ചാല്‍ ആത്മാവല്ലേ, പിന്നെ നരകത്തീയും, പിണ്ണാക്കുമൊന്നും ഏല്‍ക്കില്ലല്ലോ” എന്ന് കൊച്ചു നചികേതസ് സ്റ്റൈലില്‍ ഒരു റിബെല്‍ സംശയം ചോദിച്ചതിന് ക്ലാസെടുത്തിരുന്ന ആയമ്മ എന്നെ വീട്ടില്‍ കൊണ്ടാക്കി “ഇവനെ ഇനി വിടണ്ട, ബാക്കി പിള്ളേരെ ഞാന്‍ എങ്ങനേലും പഠിപ്പിക്കട്ടെ” എന്നു പറഞ്ഞ് ശപിച്ചതാ.

ഇന്നും അതന്നെ ഗതി. തേര്‍ച്ചക്രം താഴും, ഉയര്‍ത്താന്‍ ശ്രമിക്കും, കബന്ധമാകും...

തക്കാളി അധികം ഉപയൊഗിക്കണ്ടാ ട്ടോ മൂത്രത്തില്‍ കല്ല് വരും എന്ന് കിംവതന്തി!

ഇടയ്ക്ക് കാണാം.

indiaheritage said...

ശ്രീ ഡിങ്കന്‍ (ജീ ഇല്ലാത്ത)
അങ്ങനെ വീട്ടില്‍ ആയമ്മ കൊണ്ടാക്കിയതു കൊണ്ടാണല്ലൊ ഞാന്‍ ഇവിടെ ജീ ഉപയോഗിക്കേണ്ടി വന്നത്‌
തുടര്‍ന്നുമെല്ലായ്പ്പോഴും സന്ദര്‍ശിക്കുമെന്നും വിമര്‍ശിക്കുമെന്നും ഞാന്‍ കാണാത്ത കൂടുതല്‍ ദിശകള്‍ കാണിച്ചുതരുമെന്നും പ്രതീക്ഷിക്കുന്നു.

മൂത്രത്തില്‍ കല്ലിനു പേടിക്കേണ്ടാ
വൈദ്യം രണ്ടു വിധത്തില്‍ അനേകം വര്‍ഷം അഭ്യസിച്ചതാണ്‌

indiaheritage said...

ശ്രീ ചിത്രകാരന്‍,
താങ്കളുടെ കമന്റു കണ്ടു സന്തോഷം. മനസ്സില്‍ തോന്നുന്നതു പറയുക. അതു നല്ലതാണ്‌.

എന്‍റെ ഗുരുനാഥന്‍ said...

Very good venture........best wishes

indiaheritage said...

ശ്രീ എന്റെ ഗുരുനാഥന്‍, പുരാണത്തില്‍ ശ്രീപാര്‍വതി ഭഗവത്ഗീത വായിച്ചുണ്ടായ സന്തോഷത്തില്‍ അതിനെ പറ്റി കൂടുതല്‍ പറയുവാന്‍ ആവശ്യപ്പെടുമ്പോല്‍ ഭഗവാന്‍ ശിവന്‍ പറയുന്ന ഭാഗവതം വിശദീകരിക്കുന്ന താങ്കളുടെ ആശംസകള്‍ നന്ദിപൂര്‍വം സ്വീകരിക്കുന്നു