Tuesday, May 22, 2007

ശ്രീമദ്‌ ഭഗവത്ഗീത തുടര്‍ച്ച 2 - 7

7. കാര്‍പ്പണ്യദോഷോപഹതസ്വഭാവഃ
പൃച്ഛാമി ത്വാം ധര്‍മ്മസമ്മൂഢചേതാഃ
യച്ഛ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹി തന്മേ
ശിഷ്യസ്നേഹം ശാധി മാം ത്വാം പ്രപന്നം


കാര്‍പ്പണ്യദോഷോപഹതസ്വഭാവഃ
= കാര്‍പ്പണ്യം (അജ്ഞാനം) എന്ന ദോഷത്താല്‍ നശിപ്പികപ്പെട്ട സ്വഭവത്തോടു കൂടിയ
ധര്‍മ്മസമ്മൂഢചേതാഃ = ധര്‍മ്മാധര്‍മ്മനഗള്‍ എന്താണെന്നു തിരിച്ചറിയാത്തവനായ (ഞാന്‍)
ത്വാം പൃച്ഛാമി= അങ്ങയോട്‌ ചോദിക്കുന്നു
മേ യഠ്‌ ശ്രേയഃ സ്യാത്‌ = എനിക്ക്‌ ശ്രേയസ്കരമായത്‌ യാതൊന്നാണ്‌
തത്‌ മേ നിശ്ചിതം ബ്രൂഹി = അതെനിക്കു നിശ്ഛയമാകുംവണ്ണം പറഞ്ഞു തന്നാലും.
അഹം തേ ശിഷ്യഃ = ഞാന്‍ അവിടുത്തേ ശിഷ്യനാകുന്നു
ത്വാം പ്രപന്നം മാം ശാധി= അങ്ങയേ പ്രാപിച്ചിരിക്കുന്ന എന്നെ ശാസിച്ചാലും-( പഠിപ്പിച്ചാലും)കയറില്‍ പാമ്പിനെ കാണുന്നതു പോലെ ആത്മാവല്ലാത്തവയില്‍ ആത്മാവിനെ കാണുകയും , യാഥാര്‍ഥജ്ഞാനം ഇല്ലാതിരിക്കുകയും ചെയ്യുന്നതാണ്‌ കാര്‍പ്പണ്യം എന്നു പറയുന്നത്‌.

അര്‍ജ്ജുനന്‌ സ്വയം ആ അവസ്ഥ മനസ്സിലായി. തനിക്‌ യഥാര്‍ത്ഥ ജ്ഞനം ലഭിക്കണം എന്നുള്ള ആശയും ഉണ്ടായി. ഐഹികമായ സുഖ ഭോഗങ്ങളില്‍ താല്‍പര്യമില എന്നു മാത്രമല്ല, ആത്യന്തികമായ കൈവല്ല്യമാണ്‌ റ്റനിക്കു വേണ്ടത്‌ എന്നും മനസ്സിലായി.

അങ്ങനെ ഉള്ള ഒരു സാധകന്‌ അതു ലഭിക്കണം എങ്കില്‍ ഗുരുവിന്റെ സഹായം ആവശ്യമാണ്‌. ബ്രഹ്മജ്ഞാനിയായ ഗുരുവിനെ കണ്ടെത്തി ശരണം പ്രാപിക്കുന്നതിന്‌ ഇവിടെ അര്‍ജ്ജുനന്‌ യാതൊരു ബുദ്ധിമുട്ടുമില്ല - തന്റെ മുന്നില്‍ നില്‍ക്കുന്നത്‌ സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാനാണ്‌ അതു കൊണ്ട്‌ അര്‍ജ്ജുനന്‍ നേരിട്ട്‌ പറയുന്നു ഞാനിതാ അവിടത്തെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക്‌ ശ്രേയസ്കരമായത്‌ എന്താണ്‌ എന്ന്‌ നിശ്ചയമാകും വണ്ണം ഉപദേശിച്ചാലും.

7 comments:

അപ്പൂസ് said...

മാഷേ “ആത്മാവല്ലാത്തതില്‍ ആത്മാവിനെ കാണുക” എന്നത് അല്പം കൂടി വിശദീകരിച്ചെഴുതുന്നത് നന്നായിരിയ്ക്കും എന്നു തോന്നുന്നു.

indiaheritage said...

പ്രിയ അപ്പൂസ്‌,
11 ആം ശ്ലോകം കുതല്‍ ഭഗവാന്‍ കൃഷ്ണന്‍ അതല്ലേ വിവരിക്കുവാന്‍ പോകുന്നത്‌.

അത്‌ ആ ശ്ലോകങ്ങളുടെ വ്യാഖ്യാനം വഴിയാകുമ്പോള്‍ നന്നാകുന്നതു പോലെ നാം വെറുതേ ഓരോ വിശദീകരണം എഴുതിയാല്‍ സാധിക്കില്ല എന്നു തോന്നി.

തല്ലേ ബ്ലോഗിലെ അദ്വൈതചര്‍ച്ചകളില്‍ കണ്ടത്‌.
വായിക്കുന്നതിലും അഭിപ്രായങ്ങള്‍ക്കും നന്ദി.

അപ്പൂസ് said...

തോക്കില്‍ കയറിയതിന് ക്ഷമിയ്ക്കൂ മാഷേ..
നന്ദി

Dinkan-ഡിങ്കന്‍ said...

ചിന്മയാനന്തന്റേയും , ഭൂമാനന്ത തീര്‍ഥയുടേയും ഒക്കെ സത്സം‌ഗത്തില്‍ ഇരിക്കുന്ന പ്രതീതി
:)

പണിക്കരുമാഷേ, ഞാന്‍ ഇവീടൊക്കെ ഉണ്ട് കേട്ടോ
qw_er_ty

indiaheritage said...

പ്രിയ ഡിങ്കാ,

തിരികെ ഗീതയില്‍ കൈവിഷം എനിക്കും തരാന്‍ തീരുമാനിച്ചോ?

WorshipOnlyCreator said...

മനുഷ്യരെ, നിങ്ങളേയും നിങ്ങളുടെ മുൻ ഗാമികളേയും സ്യഷ്ടിച്ച ഏകനായ നിങ്ങളുടെ സ്രഷ്ടാവിനെ മാത്രം നിങ്ങൾ ആരാധിക്കുക. നിങ്ങൾ സൂക്ഷ്മതയുള്ളവരാവാൻ വേണ്ടി.അവനാകുന്നും ഭൂമിയെ നിങ്ങൾക്കൊരു താമസസ്ഥലമാക്കിയതും ആകാശത്തെ സുരക്ഷിതമായ ഒരു മേൽക്കൂരയാക്കിയതും, ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു തന്ന്, അതുമുഖേന കായ്കനികളിൽ നിന്ന് നിങ്ങൾക്ക് ഉപജീവനം ഒരുക്കിത്തരികയും ചെയ്തവൻ. അതിനാൽ അറിഞ്ഞുകൊണ്ട് നിങ്ങൾ അല്ലാഹുവിനു സമന്മാരെ ഉണ്ടാക്കരുത്.നാം നമ്മുടെ ദാസനു (മുഹമ്മദ് നബിക്കു) അവതരിപ്പിച്ചതിനെക്കുറിച്ചു (ഖുർ ആനെ) നിങ്ങൾ സംശയത്തിലാണെങ്കിൽ, അതിലേതു പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക, അല്ലാഹുവിനു പുറമെ നിങ്ങളുടെ സാക്ഷികളെയൊക്കെ നിങ്ങൾ (സഹായത്തിനു) വിളിച്ചു കൊള്ളുക! നിങ്ങൾ സത്യവാന്മാരാണെങ്കിൽ!! നിങ്ങൾക്കതിനു കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾക്കൊരിക്കലും അതു കഴിയില്ല!!! അപ്പോൾ മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകത്തീയിനെ നിങ്ങൾ സൂക്ഷിച്ചു കൊള്ളുക. സത്യനിഷേധികൾക്കു വേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്! (ഖുർ ആൻ സൂറ: ബഖറ 21-24)

Aardratha said...

വര്‍ഷിപ്പ് ഓണ്‍ലി ക്രിയേറ്ററുടെ ശ്രദ്ധയിലേക്ക് ഒരു പുസ്തകത്തെ ക്ഷണിക്കുന്നു. ‘ഭാരതീയത്’സുകുമാര്‍ അഴീക്കോട്.

ഇന്ത്യയുടെ ചരിത്രസത്തയുടെ സമകാലികമായ ചായ്‌വ് എങ്ങോട്ടാണ്-മനുഷ്യരെ വിഭാഗതീയതില്‍ നിന്നും മുക്തനാക്കി, വലിയ കര്‍മങ്ങള്‍ ഏറ്റെടുത്ത് സംസ്കാരം നിലനിര്‍ത്താനോ, തന്റെ മതത്തോടും സമൂഹത്തോടുമല്ലാത്ത മറ്റൊന്നിനോടും വിശ്വാസമോ അടുപ്പമോ ഇല്ലാതെ വിദ്വേഷത്തിന്റെ വഴി പിന്തുടരാനോ? ഈ ചോദ്യത്തിനുത്തരം ഈ ഗ്രന്ഥത്തില്‍ നിന്നും ലഭിക്കും.