Wednesday, May 23, 2007

ഭഗവത്‌ ഗീത - സ്വാമി സ്വപ്രഭാനന്ദമഹാരാജിന്റെ വാക്യങ്ങള്‍

ഭഗവത്‌ ഗീതയുടെ ആമുഖമായ പ്രസക്തഭാഗം ഇനി കേവലം 3 ശ്ലോകങ്ങളേ ഉള്ളു. ഇത്രയും ഭാഗത്തെ ആസ്പദമാക്കിയാണ്‌ ആചാര്യ ശ്രീശങ്കരസ്വാമികള്‍ ഗീതാഭാഷ്യത്തിന്‌ ഉപോദ്ഘാതം രചിച്ചത്‌. അതില്‍ തന്നെ വ്യക്തമാക്കുന്നു പലരുടെയും വ്യാഖ്യാനങ്ങള്‍ ഗീതയുടെ ഉദ്ദിഷ്ട അര്‍ത്ഥത്തിനു നിരക്കാത്തവ ആയിരുനു എന്ന്‌ . ‌ എന്റെ ജ്യേഷ്ടന്റെ ഗീതാ-ഭാഗവത പഠനത്തിന്‌ കൊയിലാണ്ടി ശ്രീ രാമകൃഷ്ണാശ്രമമഠാധിപതി സ്വാമി സ്വപ്രഭാനന്ദ മഹരാജ്‌ എഴുതിയ അവതാരിക താഴെ കാണുക.
-------------------------------------------------------
അവതാരിക

സര്‍വോപനിഷദോ ഗാവോ
ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാര്‍ത്ഥോ വത്സ സുധീര്‍ഭോക്താ
ദുഗ്ദ്ധം ഗീതാമൃതം മഹത്‌

(എല്ലാ ഉപനിഷത്തുകളുമാകുന്നു പശുക്കള്‍. അവയുടെ കറവക്കാരനാന്‌ ശ്രീ കൃഷ്ണനാകുന്നു. ഇവിടുത്തെ കന്നുകുട്ടി പൃഥാപുത്രനായ അര്‍ജ്ജുനന്‍ ആകുന്നു. ശോഭനബുദ്ധിയുള്ള മനുഷ്യനാണ്‌ ഭോക്താവ്‌. മഹത്തായ ഗീതാമൃതമാകുന്നു ഉപനിഷത്‌ പശുക്കളുടെ പാല്‌) എന്ന ശ്ലോകം വളരെ പ്രസിദ്ധമാണല്ലൊ.ഈ ഗീതാമൃതത്തിന്‌ ഭാഷ്യമെഴുതുന്നതിന്‌ മുമ്പ്‌ ശ്രീശങ്കരന്‍ അതിനൊരു ഉപോദ്ഘാതം രചിച്ചിട്ടുണ്ട്‌. അത്‌ വളരെ പ്രസിദ്ധവും പ്രസക്തവും ആയ കാര്യങ്ങള്‍ മാത്രം ഉള്‍ക്കൊണ്ടതുമാണ്‌. ഉപനിഷത്‌ സാരസംഗ്രഹഭൂതമായ ഗീതാമൃതത്തെ പലരും വ്യാഖ്യാനിച്ചിട്ടുണ്ട്‌. ആ വ്യാഖ്യാനങ്ങളില്‍ പല പാളിച്ചകളും വ്യാഖ്യാതാക്കളുടെ പോരായ്മ കൊണ്ട്‌ സംഭവിച്ചു പോയിട്ടുള്ളതു കൊണ്ട്‌ അതു പരിഹരിക്കാനാണ്‌ ശ്രീ ശങ്കരന്‍ ഗീതാഭാഷ്യം എഴുതിയത്‌ എന്നും അദ്ദേഹം ആ ഉപോദ്ഘാതത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. വേദോക്തങ്ങളായ പ്രവൃത്തിധര്‍മ്മവും നിവൃത്തിധര്‍മ്മവും അനുഷ്ഠാതാക്കളുടെ സ്വാര്‍ത്ഥബുദ്ധി കൊണ്ട്‌ പലവിധത്തിലും അധഃപതിച്ചു പോയിട്ടുണ്ട്‌ എന്നും ശ്രീശങ്കരന്‍ പറഞ്ഞു. അതുകൊണ്ട്‌ ആധുനിക കാലത്ത്‌ മനുഷ്യരുടെ ജീവിതവിജയത്തിന്‌ അനുഷ്ഠേയമായതെന്തെന്ന്‌ നിര്‍ണ്ണയിക്കാന്‍ ഭഗവത്ഗീതാപഠനം വളരെ സഹായിക്കും. ശ്രെമദ്‌ ഭഗവത്‌ഗീതയുടെ മഹത്വത്തെ കുറിച്ച്‌ ശ്രീ പരം,ഏസ്വരന്‍ പാര്‍വതിക്കുപദേശിച്ചു കൊടുത്തിട്ടുണ്ട്‌.(പത്മപുരാണം 103- 199 അദ്ധ്യായങ്ങള്‍) അതു കേട്ട ശേഷമാണ്‌ പാര്‍വതിക്ക്‌ ശ്രീകൃഷ്ണകഥ കേള്‍ക്കുവാന്‍ താല്‍പര്യമുണ്ടായത്‌. അപ്പോള്‍ പരമശിവന്‍ ശ്രീപാര്‍വതിക്ക്‌ ഉപദേശിച്ചതാണ്‌ ഭാഗവതഗ്രന്ധങ്ങളില്‍ ചേര്‍ക്കപ്പെട്ടു കാണുന്ന പത്മപുരാണാന്തര്‍ഗ്ഗതമായ ഭാഗവതമാഹാത്മ്യം. എന്നാല്‍ എന്തുകാരണം കൊണ്ടാണ്‌ ഭാഗവതമാഹാത്മ്യത്തില്‍ നിന്നും ശ്രീപാര്‍വത്യുവാച , ഈശ്വര ഉവാച എന്നഭാഗങ്ങള്‍ നീക്കപ്പെട്ടത്‌
എന്നകാര്യം ശ്രദ്ധാലുക്കളേ വളരെ ആശ്ചര്യപ്പെടുത്തുന്നു. അതും കൂടി ഭാഗവതമാഹാത്മ്യത്തില്‍ ഉണ്ടായിരുന്നു എങ്കില്‍ ശ്രീകൃഷ്ണോപ്പദേശം കുറെക്കൂടി വ്യക്തമായി ഗ്രഹിക്കുവാന്‍ സഹായകമായേനേ. കാരണം രണ്ടു ഗ്രന്ഥങ്ങളിലേയും ആചാര്യന്‍ ശ്രീകൃഷ്ണന്‍ തന്നെ. രണ്ടിലേയും ശിഷ്യന്മാര്‍ ശ്രീകൃഷ്ണസഖരും. ഒന്നില്‍ അര്‍ജ്ജുനന്‍ മേറ്റ്തില്‍ ഉദ്ധവന്‍. അദ്യം അര്‍ജ്ജുനനാണ്‌ ഉപദേശീക്കപ്പെട്ടത്‌, അതാണ്‌ ശ്രീമദ്‌ ഭഗവത്‌ ഗീത. രണ്ടാമതാണ്‌ ഉദ്ധവനുപദേശിക്കപ്പെട്ടത്‌. അത്‌ ഭാഗവതം പതിനൊന്നാം സ്കന്ധത്തിലേ ഉപദേശങ്ങളും. "യുദ്ധക്കളത്തില്‍ വച്ച്‌ അര്‍ജ്ജുനന്‍ എന്നോടു ചോദിച്ചപ്പോള്‍ ഉത്തരമായി പറഞ്ഞതു തന്നെ ഞാനിപ്പോള്‍ ഉദ്ധവരോട്‌ പറയാം" , എന്ന്‌ ഭഗവാന്‍ പറഞ്ഞത്‌ ഭാഗവതത്തില്‍ കാണുന്നു ( ഭാഗവതം 11- 16-8) ഗീതയില്‍ നാലാമദ്ധ്യായത്തില്‍ പല യജ്ഞങ്ങളുമുപദേശിക്കപ്പെട്ടു. അതിനു ശേഷം അതിനോട്‌ ബന്ധപ്പെട്ട പല കാര്യങ്ങളും പ്രാസംഗികമായി പറഞ്ഞു. അവസാനം-

"സര്‍വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ" എന്ന്‌

"അനുഷ്ഠിക്കാന്‍ വിഷമമുണ്ടെന്ന്‌ തോന്നാവുന്ന മറ്റ്‌ എല്ലാ ധര്‍മ്മങ്ങളേയും വിട്ടിട്ട്‌ നീ എന്നെ തന്നെ ശരണം പ്രാപിച്ചോളൂ , എല്ലാ പാപങ്ങളില്‍ നിന്നും (എല്ലാ ദുഃഖങ്ങളില്‍ നിന്നും) മുക്തനാക്കാം" ഈ ശരണാഗതിയാണ്‌ കലികാലത്തിലെ സാധകര്‍ക്കു വേണ്ടി ഭഗവാന്‍ ഉപദേശിച്ചത്‌ എന്ന സാധകന്റെ അനുഭവം ഗ്രന്ഥകര്‍ത്താവിനും ഉണര്‍വുണ്ടാക്കിയിരിക്കുന്നു. ശ്രീകൃഷ്ണഭഗവാന്റെ വാക്കില്‍ നിന്നാണ്‌ സാധകനില്‍ ഈ ഉണര്‍വുണ്ടായത്‌. ഭാഗവതധര്‍മ്മത്തിലേക്ക്‌ സാധകരെ എത്തിക്കുന്ന ഒരു കൈവിളക്കാണ്‌ ഭഗവത്‌ ഗീത എന്ന്‌ അദ്ദേഹം വിശ്വസിക്കുന്നുമുണ്ട്‌. അതുള്‍ക്കൊണ്ടാണ്‌ ഗ്രന്ഥകാരന്‍ ഗീതാപരിചിന്തനം നടത്തിയിരിക്കുനതും. വിഷയമഹത്വം കൊണ്ട്‌ ഭാഷാശൈലി ലളിതമല്ലെങ്കിലും ശ്രദ്ധിച്ചു വായിച്ചാല്‍ ഹൃദ്യമാണ്‌ സുഗ്രാഹ്യമാണ്‌. പ്രയോജനപ്രദമാണ്‌. ആദ്ധ്യാത്മിക വിഷയമായതു കൊണ്ട്‌ ചില ആശയങ്ങളുടെ ആവര്‍ത്തനം-
ആവര്‍ത്തിച്ചുള്ള പ്രതിപാദനം - ദോഷമല്ല പ്രയോജനകരം തന്നെ.ഈ ഗ്രന്ഥം സജ്ജനസമ്മതിക്കര്‍ഹമാണെന്ന്‌ തോന്നിയതു കൊണ്ട്‌ ഇത്രയും കുറിച്ചു എന്നു മാത്രം. ഈ ഗ്രന്ഥം പരീക്ഷകര്‍ക്കും, ചിന്താലുക്കള്‍ക്കും സാധകര്‍ക്കും പ്രയോജനപ്പെടട്ടെ എന്നാശംസിക്കുന്നു.
ശ്രീ സ്വപ്രഭാനന്ദസ്വാമി മഹരാജ്‌
(മഠാധിപതി, ശ്രീരാമകൃഷ്ണാശ്രമം കൊയിലാണ്ടി)

3 comments:

indiaheritage said...

സര്‍വോപനിഷദോ ഗാവോ
ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാര്‍ത്ഥോ വത്സ സുധീര്‍ഭോക്താ
ദുഗ്ദ്ധം ഗീതാമൃതം മഹത്‌

(എല്ലാ ഉപനിഷത്തുകളുമാകുന്നു പശുക്കള്‍. അവയുടെ കറവക്കാരനാന്‌ ശ്രീ കൃഷ്ണനാകുന്നു. ----------അത്‌ ഭാഗവതം പതിനൊന്നാം സ്കന്ധത്തിലേ ഉപദേശങ്ങളും. "യുദ്ധക്കളത്തില്‍ വച്ച്‌ അര്‍ജ്ജുനന്‍ എന്നോടു ചോദിച്ചപ്പോള്‍ ഉത്തരമായി പറഞ്ഞതു തന്നെ ഞാനിപ്പോള്‍ ഉദ്ധവരോട്‌ പറയാം" , എന്ന്‌ ഭഗവാന്‍ പറഞ്ഞത്‌ ഭാഗവതത്തില്‍ കാണുന്നു ( ഭാഗവതം 11- 16-8) ഗീതയില്‍ നാലാമദ്ധ്യായത്തില്‍ പല യജ്ഞങ്ങളുമുപദേശിക്കപ്പെട്ടു.
--------------
ഈ ഗ്രന്ഥം പരീക്ഷകര്‍ക്കും, ചിന്താലുക്കള്‍ക്കും സാധകര്‍ക്കും പ്രയോജനപ്പെടട്ടെ എന്നാശംസിക്കുന്നു.
ശ്രീ സ്വപ്രഭാനന്ദസ്വാമി മഹരാജ്‌
(മഠാധിപതി, ശ്രീരാമകൃഷ്ണാശ്രമം കൊയിലാണ്ടി)

ചുള്ളന്റെ ലോകം said...

പ്രിയ പണിക്കരു മാഷേ എന്റെ പൊസ്റ്റിന്റെ കമന്റ്‌ കണ്ടാണ്‌ ഇവിടെ വന്നു നോകിയതു, സത്യത്തില്‍ അതിശയിച്ചുപോയി. ഒപ്പം ന്‍ഇരാശയും - എന്തേ ഞാന്‍ ഇതുവരെ ഇതുകണ്ടില്ലാ.. . അസ്സലായിരിക്കുന്നു മാഷേ, പോസ്റ്റിന്റെ അഭിപ്രായം വായിചു തീര്‍ന്നതിനു ശേഷം പറയാം. ഒന്നേന്നു തുടങ്ങണ്ടേ. ഞാന്‍ ഇതിനേക്കുറിച്ചു കുറേ നാളായി ആലോചിക്കുവാരുന്നു. അപ്പോളാണ്‌ ഇതു കണ്ടത്‌.


എന്റെ ഈ സംരംഭം മാഷ്‌ കണ്ടായിരുന്നൊ.

http://sannidhaanam.blogspot.com

Vish..! said...

മാഷേ.. പണ്ട് കുട്ടിയായിരിക്കുമ്പോള്‍ തന്നെ അമ്മ കയ്യില്‍ വെച്ചു തന്ന ഒരു പുസ്തകം ഉണ്ട്.. "ഭഗവത്‌ ഗീത “

അതില്‍ ഇപ്പോളും (എപ്പോളും) ഓര്‍മ്മയില്‍ നില്‍ക്കുന്നത് ഗീതാ സ്തുതി ആണ്‍..

അതില്‍ ഒരു പാരാഗ്രാഫ് ഇല്ലേ?
“ഭീഷ്മദ്രോണതടാ ജയദ്രത ജലാ
ഗാന്ദാരനീലോപലാ
ശ്ല്യഗ്രഹവതീ കൃപേണ വഹിനീ
കര്‍ണേന വേലകുലാ...
അശ്വദ്ധാമവികര്‍ണ്ണ ഘോരമകരാ
ദുര്യോദനാവര്‍ത്തിനീ...
സോതീര്‍ണ്ണ ഖലു പാണ്ടവൈ രണ നദി
കൈവര്‍ത്തക കേശവാ...


അമ്മ അര്‍ത്ഥം പറഞത് ഇപ്പോഴും ഓര്‍മകളില്‍ എവിടേയോ ഉണ്ട്..


*അക്ഷരത്തെറ്റുകള്‍ ഉണ്ടെങ്കില്‍ (കാണും ഉറപ്പാ) ക്ഷ്മിക്കൂ..