Tuesday, May 15, 2007

ശ്രീമദ്‌ ഭഗവത്ഗീത തുടര്‍ച്ച 1- 10,11,12,13

10. അപര്യാപ്തം തദസ്മാകം ബലം ഭീഷ്മാഭിരക്ഷിതം
പര്യാപ്തം ത്വിദമേതേഷാം ബലം ഭീമാഭിരക്ഷിതം

അസ്മാകം ബലം (യത്‌)നമ്മുടെ സൈന്യം യാതൊന്നോ
അപര്യാപ്തം തത്‌= അളവില്ലാത്ത അത്‌
ഭീഷ്മാഭിരക്ഷിതം = ഭീഷ്മരാ രക്ഷിക്കപ്പെട്ട്‌
പര്യാപ്തം (ഭവതി) = സമര്‍ഥമായിത്തീരും.
ഭീമാഭിരക്ഷിതം = ഭീമനാല്‍ രക്ഷിക്കപെട്ടത്‌ (പാണ്ഡവസൈന്യം)
പര്യാപ്തം അപര്യാപ്തം( ഭവതി)=അല്‍പമാകയാല്‍ അസമര്‍ഥമായിത്തീരുകയും ചെയ്യും.

സൈന്യബലം കൊണ്ട്‌ നമ്മുടെ സൈന്യം വളരെ കൊഒടൂതലാണ്‌ അത്‌ ഭീഷ്മരാല്‍ രക്ഷിക്കപെട്ടതുമാണ്‌ അതു കൊണ്ട്‌ വിജയം നമുക്കു തന്നെയാകും.

11. അയനേഷു ച സര്‍വേഷു യഥഭാഗമവസ്ഥിതാഃ
ഭീഷ്മമേവാഭിരക്ഷന്തു ഭവന്തഃ സര്‍വ ഏവ ഹി

ഹി= എന്നാല്‍
ഭവന്തഃ സര്‍വേ = ഭവാന്മാര്‍ എല്ലാവരും
യഥാഭാഗം അവസ്ഥിതാഃ = അവരവരുടെ സ്ഥാനങ്ങളില്‍ ശരിയായി നിലയുറപ്പിച്ച്‌
സര്‍വേഷു അയനേഷു = എല്ലാ സ്ഥാനങ്ങളിലും
ഭീഷ്മം ഏവ അഭിരക്ഷന്തു = ഭീഷ്മപിതാമഹനെ തന്നെ രക്ഷിക്കണം.

ദ്രോണരെ മാത്രം പുകഴ്തിയാല്‍ പോര പിന്നെയോ ഭീഷ്മരാണ്‌ ബലവാന്‍ എന്നറിയാവുന്ന ദുര്യോധനന്‍ ഭീഷ്മരേ സുഖിപ്പിക്കുന്നു. ഭെഷ്മര്‍ നഷ്ടപ്പെട്ടാല്‍ യുദ്ധ്‌അം നഷ്ടപെട്ടു എന്ന് തോന്നിയ ദുര്യോധനന്‍, യുദ്ധതന്ത്രത്തില്‍ ആചാര്യനെ പോലും ഉപദേശിക്കാന്‍ തുടങ്ങുന്ന മൂഢനല്ലേ എന്നും നമുക്കു സംശയിക്കാം.

12. തസ്യ സഞ്ജനയന്‍ ഹര്‍ഷം കുരുവൃദ്ധഃ പിതാമഹഃ
സിംഹനാദം വിനദ്യോച്ചൈഃ ശംഖം ദധ്മൗ പ്രതാപവാന്‍

പ്രതാപവാന്‍ കുരുവൃദ്ധഃ പിതാമഹഃ= പ്രതാപശാലിയായ, കുരുവൃദ്ധന്‍ ഭീഷ്മാചാര്യന്‍
തസ്യ ഹര്‍ഷം സഞ്ജനയന്‍= ദുര്യോധനന്‌ സന്തോഷം ഉണ്ടാക്കുന്ന തരത്തില്‍
സിംഹനാദം ഉച്ചൈഃ വിനദ്യ= ഉറക്കെ സിംഹനാദം പുറപ്പെടുവിച്ചിട്ട്‌
ശംഖം ദധ്മൗ = ശംഖ്‌ ഊതി

13. തതഃ ശംഖാശ്ച ഭേര്യശ്ച പണവാനകഗോമുഖാഃ
സഹസൈവാഭ്യഹന്യന്ത സ ശബ്ദസ്തുമുലോഭവത്‌

തതഃ ശംഖാശ്ച ഭേഋയശ്ച പണവാനകഗോമുഖാഃ= അനന്തരം ശംഖങ്ങളും, ഭേരികളും, പണവം , ആനകം, ഗോമുഖം തുടങ്ങി പല വാദ്യങ്ങളും
സഹസൈവാഭ്യഹന്യന്ത = പെട്ടെന്നു തന്നെ മുഴങ്ങി
സ ശബ്ദസ്തുമുലോഭവത്‌= ആ ശബ്ദം സര്‍വത്ര നിറഞ്ഞു

3 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ദ്രോണരെ മാത്രം പുകഴ്തിയാല്‍ പോര പിന്നെയോ ഭീഷ്മരാണ്‌ ബലവാന്‍ എന്നറിയാവുന്ന ദുര്യോധനന്‍ ഭീഷ്മരേ സുഖിപ്പിക്കുന്നു. ഭെഷ്മര്‍ നഷ്ടപ്പെട്ടാല്‍ യുദ്ധ്‌അം നഷ്ടപെട്ടു എന്ന് തോന്നിയ ദുര്യോധനന്‍, യുദ്ധതന്ത്രത്തില്‍ ആചാര്യനെ പോലും ഉപദേശിക്കാന്‍ തുടങ്ങുന്ന മൂഢനല്ലേ എന്നും നമുക്കു സംശയിക്കാം.

കുട്ടിച്ചാത്തന്‍ said...

ഇതിനു മുന്‍പിലുള്ളതു ഇതിലുള്ളതും ദ്രോണരോട് അല്ലേ പറയുന്നത്?

“എന്നറിയാവുന്ന ദുര്യോധനന്‍ ഭീഷ്മരേ സുഖിപ്പിക്കുന്നു. “ അപ്പോള്‍ ഇതെങ്ങനെ ഭീഷ്മരേ സുഖിപ്പിക്കലാവും?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ കുട്ടിച്ചാത്തന്‍,
പ്രഥമസ്ഥാനം ദ്രോണനു നല്‍കി ആദ്യം പറഞ്ഞു

അതിനു ശേഷം നിങ്ങളെല്ലാവരും ഭീഷ്മരെ ആണ്‌ എല്ലാ ഭാഗത്തു നിന്നും രക്ഷിക്കേണ്ടത്‌ --
(ഭീഷ്മമേവാഭിരക്ഷന്തു ഭവതഃ സര്‍വ ഏവ ഹി) --
എന്നു പറഞ്ഞത്‌ ശ്രദ്ധിച്ചില്ലേ?:

അല്ലാതെ പ്രഥമസ്ഥാനീയനായ ദ്രോണരെ അല്ലല്ലൊ രക്ഷിക്കാന്‍ പറഞ്ഞത്‌