Monday, May 14, 2007

ശ്രീമദ്‌ ഭഗവത്‌ ഗീത- contd 1- 456

അത്ര ശൂരാ മഹേഷ്വാസാ ഭീമാര്‍ജ്ജുനസമാ യുധി
യുയുധാനോ വിരാടശ്ച ദ്രുപദശ്ച മഹാരഥാഃ
ധൃഷ്ടകേതുശ്ചേകിതാന കാശിരാജശ്ച വീര്യവാന്‍
പുരുജിത്‌ കുന്തി ഭോജശ്ച ശൈബ്യശ്ച നരപുംഗവഃ
യുധാമന്യുശ്ച വിക്രാന്തഃ ഉത്തമൗജാശ്ച വീര്യവാന്‍
സൗഭദ്രോ ദ്രൗപദേയാശ്ച സര്‍വ ഏവ മഹാരഥാഃ

അത്ര = ഇതില്‍
ശൂരാഃ = ശൂരന്മാരും
മഹേഷ്വാസാ = മഹത്തായ ധനുസ്സുകളുള്ളവരും
യുധി = യുദ്ധത്തില്‍
ഭീമാര്‍ജ്ജുനസമാഃ = ഭീമനെയും അര്‍ജ്ജുനനേയും പോലെ പരാക്രമികളും ആയ
യുയുധാനഃ, വിരാടഃ= യുയുധാനന്‍, വിരാടന്‍
വീര്യവാന്‍ = വീര്യവാനായ
കാശിരാജഃ = കാശിരാജാവ്‌
പുരുജിത്‌ കുന്തിഭോജഃ = അനേകം പേരെ ജയിക്കുന്ന കുന്തിഭോജന്‍
ശൈബ്യഃ = ശിബിയുടെ ഗോത്രജാതന്‍
നരപുംഗവഃ = നരശ്രേഷ്ടന്‍
ഉത്തമൗജാഃ = ഉത്തമമായ ഓജസ്വികള്‍
മഹാരഥാഃ=സാരഥിയേയും , കുതിരകളേയും സ്വയവും രക്ഷിച്ചു കൊണ്ട്‌ പതിനായിരം പേരോട്‌ യുദ്ധം ചെയ്യാന്‍ കഴിവുള്ളവനാണ്‌ മഹാരഥന്‍
അതിശയകരമായി യുദ്ധം ചെയ്യുന്നതില്‍ പ്രസിദ്ധനായ സാത്യകി യാണ്‍` യുയുധാനന്‍, ശത്രുക്കളേ കുലുക്കി മര്‍ദ്ദിക്കുന്നവന്‍ വിരാടന്‍, വൃക്ഷം കൊടിയടയാളമായുള്ളവന്‍ ദ്രുപദന്‍ (ദ്രു-പദം) ശത്രുക്കള്‍ക്ക്‌ ഭയം ജനിപ്പിക്കുന്ന കൊടിയടയാളമുള്ളവന്‍ ധൃഷ്ടകേതു, ചികിതാനപുത്രനാണ്‌ ചേകിതാനന്‍, യുദ്ധത്തില്‍ വളരെ ക്രോധശാലിയയ പാഞ്ചാലരാജന്‍ ആണ്‌ ഉത്തമബലശാലിയായ ഉത്തമൗജസ്‌.

3 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വേണു venu said...

പണിക്കരു മാഷേ, ഞാന്‍‍ തുടര്‍ച്ചയായി വായിച്ചു വരുന്നു. എന്തൊക്കെയോ പോരാത്തതു പോലെ, എന്‍റെ തോന്നലാവാം. വാകുകള്‍ക്കും അര്‍ഥങ്ങളും പറഞ്ഞു് മാറിനില്‍ക്കാതെ കഥ കൂടി വായനക്കാരന്‍റെ കുഞ്ഞു വിരളില്‍‍ വച്ചു കൊടുക്കാനൊരു ശ്രമം ഞാന്‍‍ ആഗ്രഹിക്കുന്നു.:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വേണുജീ,
ഭഗവത്ഗീതയുടെ കഥാസന്ദര്‍ഭം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലൊ. അതിലെ ഉപദേശം വരുന്നത്‌ ശരിക്കുമ്മ് രണ്ടാമദ്ധ്യായം 11 ആം ശ്ലോകം മുതല്‍ക്കാണ്‌. പിന്നീട്‌ അതിന്റെ ആഴം വര്‍ദ്ധിക്കുന്നത്‌ മൂന്നമദ്ധ്യായത്തിനു ശേഷവും ഗാഢമായ അര്‍ഥങ്ങള്‍ വിശദമാകുന്നത്‌ ആറാമദ്ധ്യായത്തോടു കൂടിയുമാണ്‌. എന്നാല്‍ കഴിയുന്നത്ര അതു വ്യക്തമാക്കുവാന്‍ ശ്രമിക്കാം.

എല്ലയ്പോഴത്തേയും പോലെ വായിക്കുന്നതിനും അഭിപ്രായത്തിനും നന്ദി