Monday, May 14, 2007

ശ്രീമദ്‌ ഭഗവത്‌ ഗീത- contd 1- 7,8,9

7. അസ്മാകം തു വിശിഷ്ടാ യേ
താന്‍ നിബോധ ദ്വിജോത്തമ
നായകാ മമ സൈന്യസ്യ
സംജ്ഞാര്‍ത്ഥം താന്‍ ബ്രവീമി തേ

ദ്വിജോത്തമ= അല്ലയോ ബ്രാഹ്മണശ്രേഷ്ഠ
അസ്മാകം തു വിശിഷ്ടാ യേ = നമ്മളിലുള്ള വിശിഷ്ടന്മാര്‍ ആരൊക്കെയാണോ അവര്‍
മമ സൈന്യസ്യ നായകാഃ = എന്റെ സൈന്യത്തിന്റെ നായകന്മാര്‍
താന്‍ നിബോധ = അവരെ അറിഞ്ഞാലും
തേ സംജ്ഞാര്‍ത്ഥം (അഹം) ബ്രവീമി = അങ്ങയുടെ അറിവിലേക്കായി (ഞാന്‍) പറയുന്നു.

8.ഭവാന്‍ ഭീഷ്മശ്ച കര്‍ണ്ണശ്ച
കൃപശ്ച സമിതിഞ്ജയഃ
അശ്വത്ഥാമാ വികര്‍ണ്ണശ്ച
സൗമദത്തിര്‍ ജയദ്രഥ:

സമിതിംജയഃ= യുദ്ധത്തില്‍ ജയിക്കുന്നവനായ
ഭവാന്‍ = അങ്ങ്‌,
ഭീഷ്മഃ കര്‍ണ്ണഃ കൃപഃ = ഭീഷ്മര്‍, കര്‍ണ്ണന്‍, കൃപര്‍,
അശ്വത്ഥാമാ, വികര്‍ണ്ണഃ ,സൗമദത്തി= അശ്വത്ഥാമാവ്‌, വികര്‍ണ്ണന്‍ ,
സൗമദത്തി= സോമദത്ത പുത്രന്‍
ജയദ്രഥഃ = ജയദ്രഥന്‍

ഇവിടെയും ദുര്യോധനന്റെ കൗശലം ശ്രദ്ധിക്കുക. ആളെ സോപ്പിട്ട്‌ വശത്താക്കുവാനും പുകഴ്ത്തി കാര്യം സാധിക്കാനും ഉള്ള കഴിവ്‌ പുറത്തെടുക്കുന്നു.
യഥാര്‍ത്ഥത്തില്‍ ഭീഷ്മര്‍ക്‌ തുല്ല്യനായി ഒരു പോരാളി ഇല്ല തന്നെ എന്നാല്‍ ഇവിടെ പ്രഥമസ്ഥാനം ദുര്യ്യോധനന്‍ ആര്‍ക്കാണ്‌ കൊടുത്തത്‌ - ഭവാന്‍ - അങ്ങ്‌ അതായത്‌ ദ്രോണര്‍ക്ക്‌. ദ്രോനരെ പൊക്കാന്‍ ഇതിലും നല്ല ഉപായമുണ്ടോ?
അതിനു ശേഷം സോമദത്തപുത്രനായ ഭൂരിശ്രവസ്സിനും എന്തിന്‌ വികര്‍ണ്ണനു പോലും മുമ്പിലായി അശ്വത്ഥാമാവിനും സ്ഥാനം നല്‍കി.
ആചാര്യനെ സന്തോഷിപ്പിക്കുവാന്‍ ഇതിലും നല്ല മാര്‍ഗ്ഗമുണ്ടോ?

9. അന്യേ ച ബഹവഃ ശൂരാഃ
മദര്‍ത്ഥേ ത്യക്തജീവിതാഃ
നാനാശസ്ത്രപ്രഹരണാഃ
സര്‍വേ യുദ്ധവിശാരദാഃ

നാനാശസ്ത്രപ്രഹരണാഃ=പലതരം ആയുധങ്ങള്‍ ഉപയോഗിക്കാനറിയുന്നവരും
യുദ്ധവിശാരദാഃ=യുദ്ധവിശാരദന്മാരും
മദര്‍ത്ഥേ ത്യക്തജീവിതാഃ= എനിക്കു വേണ്ടി ജീവിതം ത്യജിക്കുവാന്‍ തയ്യാറായവര്‍ ആയി
അന്യേ സര്‍വേ ച ബഹവഃ ശൂരാഃ = മറ്റ്‌ ധാരാളം ശൂരന്മാരും ഉണ്ട്‌

3 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇവിടെയും ദുര്യോധനന്റെ കൗശലം ശ്രദ്ധിക്കുക. ആളെ സോപ്പിട്ട്‌ വശത്താക്കുവാനും പുകഴ്ത്തി കാര്യം സാധിക്കാനും ഉള്ള കഴിവ്‌ പുറത്തെടുക്കുന്നു.
യഥാര്‍ത്ഥത്തില്‍ ഭീഷ്മര്‍ക്‌ തുല്ല്യനായി ഒരു പോരാളി ഇല്ല തന്നെ എന്നാല്‍ ഇവിടെ പ്രഥമസ്ഥാനം ദുര്യ്യോധനന്‍ ആര്‍ക്കാണ്‌ കൊടുത്തത്‌ - ഭവാന്‍ - അങ്ങ്‌ അതായത്‌ ദ്രോണര്‍ക്ക്‌. ദ്രോനരെ പൊക്കാന്‍ ഇതിലും നല്ല ഉപായമുണ്ടോ?
അതിനു ശേഷം സോമദത്തപുത്രനായ ഭൂരിശ്രവസ്സിനും എന്തിന്‌ വികര്‍ണ്ണനു പോലും മുമ്പിലായി അശ്വത്ഥാമാവിനും സ്ഥാനം നല്‍കി.
ആചാര്യനെ സന്തോഷിപ്പിക്കുവാന്‍ ഇതിലും നല്ല മാര്‍ഗ്ഗമുണ്ടോ?

വേണു venu said...

പണിക്കരു മാഷേ, വായിക്കുന്നുണ്ടു്.
മുഖസ്തുതിയ്ക്കൊക്കെ ഇത്രയും പഴക്കമുണ്ടല്ലോ.
യുദ്ധത്തില്‍ ജയിക്കുന്നവനായ ഭവാന്‍ എന്നത്തെ ആദ്യ പൊക്കില്‍ തന്നെ ദ്രോണര്‍‍ വീണു.
മകനു് മുന്‍‍ സ്ഥാനം നല്‍കിയപ്പോഴേയ്ക്കും പുര്‍ണ്ണമായും ദുര്യോധനന്‍റെ കുപ്പിയിലായി.
ഹാഹാ....:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പക്ഷേ വേണുജീ,
ദുര്യോധനന്‍ ബുദ്ധിമാനാണ്‌ , അദ്ദേഹത്തിനറിയാം ഭീഷ്മരാണ്‌ യോദ്ധാവ്‌ എന്നും അദ്ദേഹം പോയല്‍ യുദ്ധം പോയി എന്നും . അതിനു വേണ്ടി അടുത്ത ശ്രമം കണ്ടില്ലേ?
"ഭീഷ്മമേവാഭിരക്ഷന്തു -- " എല്ലാ ഇടത്തു നിന്നു ഭീഷ്മരേയാണ്‌ രക്ഷിക്കേണ്ടത്‌ (ദ്രോണരേയല്ല ) എന്ന അടുത്തു തന്നെ പറയുന്നു.